‘സഭാരത്നം’

‘സഭാരത്നം’ ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 9-ാം മത് അനുസ്മരണവും വൈദ്യസഹായ വിതരണവും തിരുവനന്തപുരം സെന്റ് തോമസ് കാരുണ്യ ഗൈഡൻസ് സെന്ററിൽ 2021 ഫെബ്രുവരി 28 ന്.

സ്നേഹിതരെ,
മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനും കാരുണ്യ, വിശ്രാന്തി ഭവൻ ഉൾപ്പെടെ അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായി സഭയ്ക്കും സമൂഹത്തിനും ആദ്ധ്യാത്മീക നേതൃത്വം നൽകിയ, സാമൂഹ്യനീതിയുടെ പ്രവാചകൻ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന സഭാരത്നം ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ഒമ്പതാമത് അനുസ്മരണം അദ്ദേഹം ഏറെ സ്നേഹിച്ച കാരുണ്യ പ്രസ്ഥാപനങ്ങളുടെ സ്ഥാപക ദിനമായി 2021 ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 4.00 ന് ഉള്ളൂർ കാരുണ്യ ഗൈഡൻസ് സെന്ററിൽ നടത്തപ്പെടുന്നു.

‘ദാരിദ്രരെ മറന്നുപോകരുത്’ എന്ന് എല്ലായ്പ്പോഴും ഓർമ്മിപ്പിച്ചിരുന്ന തിരുമേനിയുടെ അനുസ്മരണ യോടൊപ്പം ക്യാൻസർ -കിഡ്നി -ഹാർട്ട് രോഗികൾക്കായി 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ വിതരണവും നിർവഹിക്കുന്നു. ഫെബ്രുവരി 25 ന് മുമ്പായി ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്കാണ് സഹായം ലഭിക്കുക.

“ഞാൻ രോഗിയായിരുന്നു…
നിങ്ങൾ എന്നെ വന്നു കണ്ടു…
എനിക്ക് വിശന്നു …
നിങ്ങളെനിക്ക് ഭക്ഷിപ്പാൻ തന്നു…

എന്നീ ക്രിസ്തു വചനം പോലെ കാരുണ്യ പ്രവർത്തികളിലൂടെ നമുക്കും ദൈവഹിതം നിറവേറ്റുവാൻ ശ്രമിക്കാം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന അഭി. തിരുമേനിയുടെ അനുസ്മരണയിലും സഹായവിതരണത്തിലും പങ്കാളിയാകുവാൻ സഹൃദയരായ നിങ്ങൾ ഏവരെയും ആദരവോടെ ക്ഷണിക്കുന്നു.
അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലിത്തായുടെ അധ്യക്ഷതയിൽ
തിരുവനന്തപുരം കോർപ്പറേഷൻ മേയർ
കുമാരി ആര്യ രാജേന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മാർ ഒസ്താത്തിയോസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.
തിരു. കോർപ്പറേഷൻ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ആതിര. എൽ എസ്, വൈദീകശ്രേഷ്ഠർ, സാമൂഹീക- രംഗത്തെ പ്രമുഖരും പങ്കെടുക്കും സ്നേഹപൂർവ്വം കർത്തൃ ശുശ്രൂഷയിൽ നിങ്ങളുടെ തോമസ് ജോണച്ചൻ

This entry was posted in blog. Bookmark the permalink.