ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും കാരുണ്യ സെന്ററിൽ നിന്ന് വിതരണം ചെയ്തു

വീണ്ടും ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും കാരുണ്യ സെന്ററിൽ നിന്ന് വിതരണം ചെയ്തു. അഭിവന്ദ്യ ക്രിസോസ്റ്റമോസ് തിരുമേനിയുടെ നേതൃത്വത്തിൽ കട്ടേല, അലത്തറ, ചെറുവയ്ക്കൽ പ്രദേശങ്ങളിലെ ഏറ്റവും നിർദ്ധനരായവരെ മാത്രമാണ് ഇതിനായി തിരഞ്ഞെടുത്തത് നാം അറിഞ്ഞും അറിയാതെയും നമുക്ക് ചുററും കഷ്ടപ്പെടുന്ന എത്രയോ ജീവിതങ്ങൾ…ഇത്തരത്തിൽ പ്രയാസപ്പെടുന്ന ചില കുടുംബങ്ങളെ കണ്ടെത്തുവാനും എളിയ സഹായം നൽകുവാനും ദൈവം ഇടയാക്കുന്നു….ഇതും ഒരു നവ്യാനുഭവമാണ്. അപരന് അല്പ്പം സന്തോഷം നൽകാൻ കഴിയുന്നത്. ഇതിനാവശ്യമായ സഹായം എത്തിച്ചു നൽകിയ എല്ലാ പ്രിയപ്പെട്ടവരെയും പ്രാർത്ഥനാപൂർവ്വം നന്ദിയോടെ ഓർക്കുന്നു.സ്നേഹത്തോടെ നിങ്ങളുടെ തോമസ്ജോണച്ചൻ

This entry was posted in blog. Bookmark the permalink.

Leave a Reply

Your email address will not be published. Required fields are marked *