News and Events

You can get to know about the important news and events happening at Karunya

A HOME AWAY FROM HOME FOR SENIOR CITIZENS

Posted on: 03/Jul/2014

വാര്‍ദ്ധക്യത്താലും രോഗത്താലും മക്കള്‍ ദൂരത്തായതിനാലും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കായി ഒരു സ്‌നേഹതീരം. തിരുവനന്തപുരം നഗരത്തില്‍ ശ്രീകാര്യത്തുനിന്ന് രണ്ടു കിലോമീറ്റര്‍ മാറി കട്ടേലയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്രാന്തിഭവനോടു ചേര്‍ന്ന് 'സങ്കേതം.' പ്രശാന്തസുന്ദരമായ പ്രദേശം, പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം. ഭക്ഷണം, താമസം, റൂം സര്‍വീസ്, ക്ലിനിക്, ആംബുലന്‍സ് സൗകര്യം.... മിതമായ ചെലവില്‍. ജീവിതസായാഹ്നത്തില്‍ ആരും കൊതിക്കുന്ന ശാന്തവും സ്വസ്ഥവുമായ ഈ സ്‌നേഹതീരത്തു ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക. 9961750821, 9495903955


VISHRANTHI NEWS

Posted on: 07/Jul/2014

ജനറൽ ഹോസപിറ്റലിലെ ഒന്പതാം വാർഡിൽനിന്ന് ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട പത്തു പേർ കൂടി വിശ്രാന്തി ഭവനിലെത്തി. രോഗം ഭേദമയി ഡിസചാർജ് ചെയതിട്ടും പോകാനൊരിടവും ഇല്ലാത്തവരെയാണ് ഇവിടെ എത്തിച്ചത്. തെരുവിൻറെ വിവിധ ഭാഗങ്ങളിൽ അനാഥമായ നിലയിൽ കണ്ടെത്തുന്നവരെ പോലീസ് ജനറൽ ആശുപത്രിയിലെത്തിക്കുകയാണ് പതിവ്. കൂടെ നിൽക്കാൻ ആരുമില്ലാത്തവരെ അഡ്മിറ്റു ചെയ്യുന്ന ഒന്പതാം വാർഡിലേക്കു റെഫർ ചെയ്യുന്ന ഇവർക്ക് രോഗം മാറിയാലും അവിടെത്തന്നെ കഴിയേണ്ടിവരുന്നു. പരസഹായം കൂടാതെ ആഹാരം കഴിക്കാനോ മലമൂത്രവിസർജ്ജനം നടത്താനോ സാധിക്കാത്ത ഈ ഹതഭാഗ്യരെ കാരുണ്യ ഏറ്റെടുക്കുകയായിരുന്നു. ആഹാരം, വസ്ത്രം, വൃത്തിയായ താമസസൗകര്യം, നഴസിങ് കെയർ, സംഗീതമയമായ അന്തരീക്ഷം എന്നീ സൗകര്യങ്ങളുള്ള വിശ്രാന്തിയിൽ സമാധാനത്തോടെ തലചായ്ക്കാനായതിൽ പത്തുപേരും സന്തുഷ്ടരാണ്. ഇനി മരണംവരെ അവർക്ക് താങ്ങും തണലുമായി വിശ്രാന്തിയുണ്ടകും.