History & Achievements

Here you can learn about the history of Karunya Guidance Center


@

1970

1970-ല്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവന്ന Marriage Aid Foundation (MAF), Sick Foundtion (SAF) എന്നീ പ്രസ്ഥാനങ്ങളുടെ ആസ്ഥാനമായും സഭയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഗൈഡന്‍സ് കേന്ദ്രമെന്ന നിലയിലുമാണ് ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ കാരുണ്യാ ഗൈഡന്‍സ് സെന്റര്‍ ആരംഭിച്ചത്.

@

1986

സെന്റ്തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന് ഉള്ളൂരില്‍ തുടക്കം കുറിച്ചു. 1986 ആഗസ്റ്റ് 24 ന് പ.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തറക്കല്ലിട്ട സ്ഥാപനത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ഫാ.വര്‍ഗ്ഗീസ് ജോണ്‍ ചുമതലയേറ്റു

@

1987

കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടനിര്‍മ്മാണത്തിനുള്ള ആദ്യസംഭാവനയായി 50000/ രൂപ ഇലഞ്ഞിക്കല്‍ ഇ.യു.ജേക്കബ് നല്‍കി

@

1988

സെന്റ് തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ ഒന്നാംഘട്ട നിര്‍മ്മാണം 1,40,443 രൂപ ചെലവില്‍ പൂര്‍ത്തിയായി. സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിനുള്ള ആയുഷ്‌കാല അംഗത്വം (5000/) സ്വീകരിച്ചുതുടങ്ങി.

@

1989

കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ കൂദാശയും ഉദ്ഘാടനവും 1989 ആഗസ്റ്റ് 20 ന് പ.ബാവാ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ടു.
ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ള ചാപ്പല്‍, നാലു മുറികള്‍, ഒരു കൗണ്ടര്‍, രണ്ടു ഡോര്‍മെറ്ററികള്‍, അടുക്കള, ഭക്ഷണശാല എന്നീ സൗകര്യങ്ങളോടെ സെന്റര്‍ പ്രവര്‍ത്തനം തുടങ് ങി.

@

1986

സെന്റ്തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന് ഉള്ളൂരില്‍ തുടക്കം കുറിച്ചു. 1986 ആഗസ്റ്റ് 24 ന് പ.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തറക്കല്ലിട്ട സ്ഥാപനത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ഫാ.വര്‍ഗ്ഗീസ് ജോണ്‍ ചുമതലയേറ്റു

@

1989

ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.വല്യത്താനും ആര്‍.സി.സി. ഡയറക്ടര്‍ ഡോ.കൃഷ്ണന്‍ നായരും മുന്‍കയ്യെടുത്തതിന്റെ ഫലമായി അത്യാവശ്യഘട്ടങ്ങളില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ കാരുണ്യയിലെത്തി രോഗികളെ പരിശോധിക്കാന്‍ തുടങ്ങി.

@

1990

കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ മുകളിലത്തെ നിലകളുടെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു.

@

1991

കെട്ടിടനിര്‍മ്മാണ ഫണ്ടിനായി കോ-ഓര്‍ഡിനേറ്റര്‍ നടത്തിയ അമേരിക്കന്‍ പര്യടനത്തിലൂടെ 11 ലക്ഷം രൂപ സമാഹരിച്ചു.

@

1992

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ മുകളിലത്തെ നിലകളുടെ കൂദാശയും ഉദ്ഘാടനവും പ.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ 1992 ജനുവരി 12 നു നടത്തി.
പ്രതിഫലേച്ഛ കൂടാതെ കെട്ടിടം രൂപകല്പന ചെയ്ത ആര്‍ക്കിടെക്ട് ശ്രീ.കോശി അലക്‌സിന് പ.ബാവ പാരിതോഷികം നല്‍കി. പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി എന്റോവ്‌മെന്റുകള്‍ ആരംഭിച്ചു. എന്റോവ്‌മെന്റ് ദാതാക്കളുടെ ആവശ്യപ്രകാരം അതില്‍നിന്നു ലഭിക്കുന്ന പലിശ രോഗികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങി.

@

1993

കാരുണ്യ വിശ്രാന്തി ഭവന്റെ ശിലാസ്ഥാപനകര്‍മ്മം 1993 ഡിസംബര്‍ 11 നു ശ്രീകാര്യം - കട്ടേലയില്‍ നടന്നു. ചികില്‍സകൊണ്ട് രോഗം ഭേദമാകാതെ ആശുപത്രികളില്‍നിന്ന് ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ ആജീവനാന്ത പരിരക്ഷ ഏറ്റെടുത്തു നടത്തുന്നതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമിയില്‍ ബഹുനിലകെട്ടിടം പണിയുകയാണ് ലക്ഷ്യം.

@

1994

കുവൈറ്റ് ഓര്‍ത്തഡോക്‌സ് സഭയുടെ സംഭാവനയായി പത്തു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു വാഹനം കാരുണ്യക്ക് ലഭിച്ചു. അമേരിക്കയില്‍ ഗവേഷണത്തിനായി പോയയിരുന്ന കോ-ഓര്‍ഡിനേറ്റര്‍ ഫാ.വര്‍ഗീസ് ജോണ്‍ തിരിച്ചെത്തി. മേട്രന്‍ ഇന്‍-ചാര്‍ജായി ശ്രീമതി പി.ഐ.കുഞ്ഞൂഞ്ഞമ്മ, ആനി, ഗീത, എന്നിവരും കാരുണ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു.

@

1995

വിശ്രാന്തി ഭവന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. 75 ലക്ഷം രൂപ ചെലവില്‍ 55 മുറികളുള്ള ബഹുനിലകെട്ടിടത്തിന്റെ എല്ലാ മുറികളും സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടു. ബില്‍ഡിങ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിച്ചു. പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടായ അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയും വൈസ്പ്രസിഡണ്ട് അഭി.ഗവര്‍ഗീസ് മാര്‍ ദീയസ്‌കോറോസ് തിരുമേനിയും കൂടാതെ ശ്രീ. കെ.ടി. ചാണ്ടി (പ്രോജക്ട് ഡയറക്ടര്‍), ടി.ജെ. അലക്‌സാണ്ടര്‍ (ട്രഷറര്‍), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫാ.ജോസഫ് ശാമുവല്‍ കറുകയില്‍, ശ്രീ.ഇ.ജെ.മര്‍ക്കോസ്, ടി.ജെ.സഖറിയാ, എം.ജെ.ജോണ്‍, എ.കെ. തോമസ്, ഡോ.കെ.പി.പൗലോസ്, ചെമ്മനം ജോസഫ്, മിസിസ്.എഡ്‌വേഡ്, എന്‍ജിനിയര്‍മാരായ ശ്രീ.കെ.സി.മത്തായി, ആര്‍ക്കിടെക്ട് ശ്രീ.കോശി അലക്‌സ് എന്നിവരങ്ങുന്നതാണ് ബില്‍ഡിങ് കമ്മിറ്റി. ബ്രദര്‍ ടി.വൈ. വര്‍ഗീസ് പദ്ധതിപ്രദേശത്ത് താമസിച്ചുകൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചു.

@

1997

സ്ഥാപനത്തിന്റെ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചുവന്ന ശ്രീ.ടി.ജെ. അലക്‌സാണ്ടര്‍ 1997 മാര്‍ച്ച് 22ന് പ.കാതോലിക്കാ ബാവയില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു.

@

1998

ഒന്നാം ഘട്ടം പണി പൂര്‍ത്തിയായ വിശ്രാന്തി ഭവന്റെ കൂദാശയും ഉദ്ഘാടനവും 1998 ഡിസംബര്‍ 13നു നടന്നു. പ.കാതോലിക്കാ ബാവാ പ്രധാന കാര്‍മ്മികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത, ആരാധ്യനായ തിരുവനന്തപുരം മേയര്‍ ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ.ഉമ്മന്‍ചാണ്ടി എം.എല്‍.എ., ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്. പത്മകുമാര്‍, വെരി.റവ.പി.എസ്.ശാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ, വെരി.റവ ഫിലിപ്പോസ് റമ്പാന്‍ എന്നീ വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.എം.വിജയകുമാര്‍ സ്ഥാപനം ഉദ്ഘാടനം ചെയ്തു.

@

1986

സെന്റ്തോമസ് കാരുണ്യ ഗൈഡന്‍സ് സെന്ററിന് ഉള്ളൂരില്‍ തുടക്കം കുറിച്ചു. 1986 ആഗസ്റ്റ് 24 ന് പ.ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ തറക്കല്ലിട്ട സ്ഥാപനത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ഫാ.വര്‍ഗ്ഗീസ് ജോണ്‍ ചുമതലയേറ്റു

@

1999

വിശ്രാന്തിഭവനില്‍ അന്തേവാസികളെ താമസിപ്പിച്ചു തുടങ്ങി. 2002 കാരുണ്യ വിശ്രാന്തിയുടെ ഭാഗമായി സെന്റ് മേരീസ് ക്ലിനിക്. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 4 മുതല്‍ 6 വരെ ഡോ.ബെന്നി പി.വി., ഡോ.ദീപക് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

@

2005

കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ അനക്‌സ് കെട്ടിടത്തിനുള്ള ശിലാസ്ഥാപനം നടന്നു.

@

2008

കാരുണ്യ ഗൈഡന്‍സ് സെന്ററിന്റെ ഭാഗമായി 2009 മാര്‍ച്ച് 20 മുതല്‍ ഒരു അനക്‌സ് ബ്ലോക്കുകൂടി പ്രവര്‍ത്തനമാരംഭിച്ചു. റവ. ഫാ. തോമസ് ജോണ്‍ കാരുണ്യയുടെ ആക്ടിംങ് കോ-ഓര്‍ഡിനേറ്ററായി നിയമിക്കപ്പെട്ടു.
പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍: അധ്യക്ഷന്‍: അഭിവന്ദ്യ ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ. ജോ.പ്രസിഡണ്ട്: അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ. കോ-ഓര്‍ഡിനേറ്റര്‍: ഡോ.യുഹന്നാന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ട്രഷറര്‍: റവ.ഫാ.ടി.ജെ. അലക്‌സാണ്ടര്‍.

@

2009

വിശ്രാന്തി ഭവനില്‍ വച്ച്, സിറ്റിയിലെ വിവിധ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, വിവിധ ഇടവകകളിലെ പ്രാര്‍ത്ഥനായോഗങ്ങള്‍, മാര്‍ത്താമറിയം സമാജയോഗങ്ങള്‍ എന്നിവ നടന്നു. ഒട്ടേറെ പേര്‍ ജന്മദിനാഘോഷങ്ങളും വിവാഹ വാര്‍ഷികവും പ്രിയപ്പെട്ടവരുടെ ഓര്‍മ്മയാചരണവും ഇവിടെ വച്ച് നടത്തി.

@

2010

ആറു ലക്ഷം രൂപാ ചെലവില്‍ പുതിയ ആംബുലന്‍സ് വാങ്ങി സര്‍വ്വീസ് ആരംഭിച്ചു. നന്ദന്‍കോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സഹകരണത്തോടെ ക്യാന്‍സര്‍ കെയര്‍ എന്ന പേരില്‍ ഒരു ധനസഹായഫണ്ട് സ്വരൂപിച്ചു. 45 പേര്‍ക്കായി മൂന്നര ലക്ഷം രൂപ തിരുവനന്തപുരം മേയര്‍ ശ്രീ.ജയന്‍ ബാബു വിതരണം ചെയ്തു. കാരുണ്യ ഗൈഡന്‍സ് സെന്ററില്‍ അത്യാവശ്യമുള്ളവര്‍ക്കായി 15 മുറികള്‍കൂടി കാരുണ്യയില്‍ സജ്ജമാക്കി.

@

2011

1986-ല്‍ തുടക്കം കുറിച്ച സെന്റ് തോമസ് കാരുണ്യാ ഗൈഡന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം പതിനായിരങ്ങള്‍ക്ക് സാന്ത്വനവും അഭയവും നല്‍കിക്കൊണ്ട് 25-ാം വര്‍ഷത്തിലേക്കു കടന്നു. 2011 ഡിസംബര്‍ 18 ന് ശ്രീകാര്യം കട്ടേലയിലുള്ള വിശ്രാന്തി ഭവനില്‍ വച്ച് കാരുണ്യയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. സഭയുടെ പരമാധ്യക്ഷന്‍ പരി.മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനി സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. കാരുണ്യത്തിന്റെ ഈ പ്രവര്‍ത്തനങ്ങളെയാണ് 'ആരാധനയ്ക്കു ശേഷമുള്ള ആരാധന' (liturgy after liturgy) എന്ന് പൗരസ്ത്യസഭ വിശേഷിപ്പിക്കുന്നതെന്നന്ന് പരി.പിതാവ് ഉത്‌ബോധിപ്പിച്ചു. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 5 പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു.
1. കാരുണ്യാ ഹോം കെയര്‍,
2. ക്യാന്‍സര്‍ പ്രതിരോധവും ബോധവല്‍ക്കരണവും,
3. വെബ്‌സൈറ്റ് (www.karunyaguidance.org),
4. ചികില്‍സാ സഹായവിതരണം,
5. ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് നന്ദന്
‍കോട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ സഹകരണത്തോടെയുള്ള ക്യാന്‍സര്‍ കെയര്‍ ഫണ്ടിനായി 6 ലക്ഷം രൂപ സമാഹരിച്ച് ക്യാന്‍സര്‍രോഗികള്‍ക്ക് വിതരണം ചെയ്തു.

@

2012

കാരുണ്യാ സ്ഥാപനങ്ങളുടെ സ്ഥാപകനായ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഓസ്താത്തിയോസ് തിരുമേനി 2012 ഫെബ്രുവരി 16 ന് അന്തരിച്ചു.

@

2013

110 കിടക്കകളുള്ള ഡോര്‍മിറ്ററിക്കു പുറമെ അത്യാവശ്യക്കാര്‍ക്കായി 20 മുറികള്‍കൂടി കാരുണ്യയില്‍ ലഭ്യമാക്കി. ഹോം കെയര്‍ യൂണിറ്റ് കണ്ടെത്തിയ ചെങ്കല്‍ച്ചൂള കോളനിയിലെ ഭഗവതി എന്ന ക്യാന്‍സര്‍ രോഗിയടക്കം 120 പേര്‍ക്ക് 2013-ല്‍ വിശ്രാന്തി പരിരക്ഷ നല്‍കി.
എച്ച്.ഐ.വി. പോസിറ്റീവ് / എയ്ഡ്‌സ് ബാധിതരായ സ്ത്രീകളുടെയും കുട്ടികളുടെയും കെയര്‍ സെന്റര്‍ എന്ന നിലയ്ക്ക് 'മാര്‍ ഒസ്താത്തിയോസ് കാരുണ്യ സങ്കേതം' ആരംഭിച്ചു. 'കാരുണ്യദീപം' വാര്‍ത്താ പത്രിക പ്രസിദ്ധീകരണം തുടങ്ങി.
അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഓസ്താത്തിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മ തിരുനാള്‍ 2013 മാര്‍ച്ച് 13 ന് തിരുവനന്തപുരത്ത്, കാരുണ്യയുടെ സ്ഥാപകദിനമായി ആചരിച്ചു.
മാര്‍ ഒസ്താത്തിയോസ് കൗണ്‍സിലിങ് സെന്ററിന് തറക്കല്ലിട്ടു. 150 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ബാപ്റ്റിസ്റ്റ് വിശ്വസിയായ മണ്ണന്തല സ്വദേശി, ഇവാഞ്ചല്‍ ശ്രീ.ജെയിംസ് വി.എബ്രഹാം 50 ലക്ഷം രൂപ അദ്ദേഹത്തിന്റെ പ്രിയപത്‌നി ഏലിയാമ്മ എബ്രഹാമിന്റെ സ്മരണയ്ക്കായി സംഭാവന നല്‍കി.
വിശ്രാന്തിയിലെ എല്ലാ മുറികളിലും സംഗീതവും പ്രാര്‍ത്ഥനയും എത്തിക്കുന്നതിനായി ഓഡിയോ സംവിധാനം ഏര്‍പ്പെടുത്തി. ജോയി നാദബ്രഹ്മ, ഡെന്നിസന്‍, സുരേഷ്, ഗോപിനാരായണന്‍ എന്നിവരുടെ കൂട്ടായ്മയാണ് ഇതു സമ്മാനിച്ചത്.

@

2014

കാരുണ്യാ സ്ഥാപനങ്ങളുടെ സ്ഥാപകനായ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ഓസ്താത്തിയോസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മദിനം 2014 മാര്‍ച്ച് 2 ന് കാരുണ്യ ഗൈഡന്‍സ് സെന്ററില്‍വച്ച് ആഘോഷിച്ചു.
ഓര്‍മ്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്‌നേഹഭോജനം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് സ്‌നേഹഭോജനം.
ഫൗണ്ടേഴ്‌സ് ഡേയോടനുബന്ധിച്ച് 100 ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്കായി 5 ലക്ഷം രൂപയുടെ സഹായധനം നല്‍കി. മേയര്‍ അഡ്വ.കെ.ചന്ദ്രിക ചികില്‍സാ സഹായധനം വിതരണം ചെയ്തു.
അഭി.ഡോ.യുഹനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം നിയമസഭാസ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. അഭി. ഡോ.യുഹനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പോലീത്താ അനുസ്മരണപ്രഭാഷണം നടത്തി.
അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ അനുഗ്രഹസന്ദേശം നല്‍കി.
റവ. ഫാ.ടി.ജെ. അലക്‌സാണ്ടര്‍, ശ്രീ പാളയം രാജന്‍, വെരി.റവ.അലക്‌സാണ്ടര്‍ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, റവ.ഫാ. തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.