About

Know about Karunya Guidance Center in detail

A brief history of about us

അനാഥരുടേയും അവശരുടേയും നേരെ കാരുണ്യത്തിന്റെ കരങ്ങള് നീട്ടിക്കൊണ്ട് 1988-ല് തുടക്കം കുറിച്ച കാരുണ്യഗൈഡന്സ് സെന്റര് ജീവകാരുണ്യപ്രവര്ത്തനങ്ങളുടെ മികച്ച മാതൃകയായി മാറിയിരിക്കുന്നു.
തലസ്ഥാനത്തെത്തുന്ന നൂറുകണക്കിന് നിര്ദ്ധനരോഗികള്ക്ക് ആശ്വാസത്തിന്റെ വെള്ളിവെളിച്ചമായി നിലകൊള്ളുന്ന ഈ ധര്മ്മസ്ഥാപനം വര്ഷങ്ങളുടെ പ്രയത്നഫലമായി രൂപംകൊണ്ടതാണ്. മലങ്കര ഓര്ത്തഡോക്സ് സഭ 1965-ല് തിരുവനന്തപുരത്ത് ആരംഭിച്ച സിക്ക് എയിഡ് ഫൗണ്ടേഷന്റെയും (SAF) മാര്യേജ് അസിസ്റ്റന്റ് ഫൗണ്ടേഷന്റെയും (MAF) ആഭിമുഖ്യത്തിലാണ് ഹോസ്പിറ്റല് ഗൈഡന്സ് സേവനമേഖലക്കു തുടക്കംകുറിച്ചത്.

About Karunya Guidance

ജാതിമതഭേദമില്ലാതെ നിര്ദ്ധനരായ ക്യാന്സര്രോഗികള്ക്കും രോഗിയോടൊപ്പം വരുന്നവര്ക്കും വേണ്ടി സൗജന്യതാമസവും ഭക്ഷണവും നല്കിക്കൊണ്ടാണ് ഗൈഡന്സ് സെന്ററിന്റെ പ്രവര്ത്തനം ആരംഭിച്ചത്. കൂടാതെ രോഗികള്ക്കാവശ്യമായ മാര്ഗ്ഗനിര്ദ്ദേശങ്ങളും വൈദ്യസഹായവും നല്കാനും കാരുണ്യ മുന്കയ്യെടുത്തു. ഒരേ സമയം 110 പേരെ താമസിപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്.

തിരുവനന്തപുരം മെഡിക്കല് കോളേജ്, റീജിയണല് ക്യാന്സര് സെന്റര്, ശ്രീചിത്രാ ഹോസ്പിറ്റല് എന്നിവ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന ഈ ധര്മ്മസ്ഥാപനം പ്രതിവര്ഷം അയ്യായിരത്തോളം പേര്ക്കാണ് താമസസൗകര്യവും ഭക്ഷണവും സൗജന്യമായി നല്കിക്കൊണ്ടിരിക്കുന്നത്. ദൂരസ്ഥലങ്ങളില്നിന്നെത്തുന്ന പാവപ്പെട്ട രോഗികള്ക്കു വലിയൊരു ആശ്വാസമായി മാറിയ കാരുണ്യ ഗൈഡന്സ് സെന്റര് കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് 11 ലക്ഷം രൂപയുടെ ചികില്സാ സഹായവും നല്കി.

1986-ല് മലങ്കര ഓര്ത്തഡോക്സ് സഭയുടെ അഭിവന്ദ്യപിതാവായ ഡോ.ഗീവര്ഗ്ഗീസ് മാര് ഓസ്താത്തിയോസ് തിരുമേനി രൂപംകൊടുത്ത് പ്രവര്ത്തനമാരംഭിച്ച കാരുണ്യ പിന്നീട് വയോജനകേന്ദ്രം (വിശ്രാന്തി ഭവന്, (ശ്രീകാര്യം), പാലിയേറ്റീവ് കെയര് യൂണിറ്റ്, ഹോം കെയര് യൂണിറ്റ്, ആരോഗ്യബോധവല്ക്കരണ പരിപാടികള്, മെഡിക്കല് ക്യാമ്പുകള് തുടങ്ങി സ്തുത്യര്ഹമായ നിരവധി സേവനങ്ങള് കാഴ്ചവച്ചു.

സ്വന്തം വീട്ടിലും വഴിയിലും ആശുപത്രികളിലും ഉപേക്ഷിക്കപ്പെട്ട മനുഷ്യജീവിതങ്ങള്ക്ക് ആശ്രയമേകുന്ന വിശ്രാന്തി ഭവനില് നൂറോളം അന്തേവാസികളാണ് ഇപ്പോഴുള്ളത്. എവിടെയെങ്കിലും ഒരു അനാഥന് വിഷമിക്കുന്നതായി ശ്രദ്ധയില് പെട്ടാല് കാരുണ്യയുടെ കരങ്ങള് തീര്ച്ചയായും അവിടെയെത്തും. വിളിക്കേണ്ട നമ്പര് 0471 2445543, 2596418.


കാരുണ്യ ഗെഡന്‍സ് സെന്റര്‍:

രോഗികള്‍ക്ക് ഭക്ഷണം, താമസം, വൈദ്യസഹായം
* പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
* വയോജന കേന്ദ്രം
* തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ പുനരധിവാസം
* നിര്‍ധന രോഗികള്‍ക്ക് സാമ്പത്തിക സഹായം
* നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം
* വീടുകള്‍ സന്ദര്‍ശിച്ച് അവശര്‍ക്ക് സഹായം എത്തിക്കുന്ന ഹോം കെയര്‍ യൂണിറ്റ്
* റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണപരിപാടികള്‍
* ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് സായാഹ്ന ക്ലിനിക്കുകള്‍
* കാരുണ്യാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍
* ആംബുലന്‍സ് സര്‍വ്വീസ്
* എച്ച്.ഐ.വി./എയിഡ് രോഗികള്‍ക്ക് പുനരധിവാസ സങ്കേതം
* വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന സ്‌നേഹഭോജനം പദ്ധതി കാരുണ്യത്തിന്റെ പാതയില്‍ കാല്‍നൂറ്റാണ്ട് * (Services)

Our Founders

Geevarghese Mar Osthathios

Founder

Yuhanon Mar Chrysostomos

President

Fr.Thomas John

Co-ordinator